video
play-sharp-fill

യു.ഡി.എഫ് എം.എൽ.എ മാരുടേയും ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റേയും സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക്

യു.ഡി.എഫ് എം.എൽ.എ മാരുടേയും ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റേയും സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യു.ഡി.എഫ് എം.എൽ.എ മാരായ വി.എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, എൻ. ജയരാജ് എന്നിവരുടേയും ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റേയും സത്യാഗ്രഹം മൂന്നാദിവസത്തിലേക്ക് കടന്നു. കെ. സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇരുവരുടേയും സമരം. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടിയിട്ടുണ്ട്. 15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. എഎൻ രാധാകൃഷ്ണന് ഐക്യദാർഢ്യവുമായി ബുധനാഴ്ച എൻഡിഎയുടെ മുതിർന്ന നേതാക്കൾ സമരപ്പന്തലിൽ എത്തും. സുരേഷ് ഗോപി എംപി, ഒ.രാജഗോപാൽ എംഎൽഎ, ചലച്ചിത്ര സംവിധായകൻ രാജസേനൻ എന്നിവർ ചൊവ്വാഴ്ച സമരപ്പന്തലിലെത്തി രാധാകൃഷ്ണന് അഭിവാദ്യങ്ങൾ അർപ്പിച്ചു. സരോജ് പാണ്ഡെ എംപിയാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്. സിപിഎം നേതാക്കളുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടു വന്നതിനാണ് കെ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള നിരാഹാര സമരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ആരോപിച്ചിരുന്നു.