യുവതിയോട് അപമര്യാദയായി പെരുമാറിയ കുപ്രസിദ്ധ ഗുണ്ട മേലുകാവിൽ പിടിയില്‍; പിടിയിലായത് എസ് ഐയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതടക്കമുള്ള കേസിലെ പ്രതി
സ്വന്തം ലേഖകൻ
മേലുകാവ്: യുവതിയോട് അപമര്യാദയായി പെരുമാറിയ കുപ്രസിദ്ധ ഗുണ്ട പിടിയില്‍.
മേലുകാവ് മായാപുരി സ്വദേശിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മര്യാദ ലംഘനം നടത്തിയതിന്, ഇരുമാപ്ര സ്വദേശി സാജന്‍ പാറശേരിനെയാണ് മേലുകാവ് എസ് എച്ച് ഒ സജീവ് ചെറിയാന്‍റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളിയില്‍ ഡോക്ടറുടെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ അതിക്രമിച്ച് കയറി ഡോക്ടറേയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലും, കട്ടപ്പനയില്‍ എ എസ് ഐയെ കുത്തി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലും, കോതമംഗലം സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായ കൊലപാതക കേസിലും, മുട്ടം പോലിസ് സ്റ്റേഷനിലെ ഒരു വധശ്രമ കേസിലും ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.
കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍റ് ചെയ്തു. എസ് ഐ നാസര്‍ പി.ജെ, എ എസ് ഐമാരായ പി.എന്‍. മനോജ്, അഷറഫ് എസ്, സിപിഒ മാരായ ഷിഹാബ്, നിസാം, രഞ്ജിത് വിജയന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.