പത്തനംതിട്ടയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 21 പേര്‍ക്ക് പരിക്ക്; ഇടിച്ചത് കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോയ ബസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ ഏനാത്ത് കെഎസ്‌ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം.

ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു.
കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശ്ശേരിയില്‍ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് ബസിന്റെ ഡ്രൈവറെയും മുന്‍ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്.

അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ബസ് ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം.