
പോക്സോ കേസിൽ പ്രതിയായ സിപിഎം മുൻ നഗരസഭാംഗവും മുൻ അധ്യാപകനുമായ കെ.വി.ശശികുമാർ അറസ്റ്റിൽ; മുപ്പത് വര്‍ഷത്തോളം അധ്യാപകനായിരുന്ന ഇയാള്‍ നിരവധി വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ആരോപണം; ശരീര ഭാഗങ്ങളില്‍ മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന മുന്‍ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലീസ് പോക്‌സോ കേസ് എടുത്തതോടെ ഒളിവില്‍ പോയ ശശികുമാർ മലപ്പുറത്തുനിന്നാണ് പിടിയിലായത്
സ്വന്തം ലേഖകൻ
മലപ്പുറം ∙ പോക്സോ കേസിൽ പ്രതിയായ സിപിഎം മുൻ നഗരസഭാംഗവും മുൻ അധ്യാപകനുമായ കെ.വി.ശശികുമാറിനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.
സിഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, വയനാട് ബത്തേരിക്കു സമീപത്തെ ഹോം സ്റ്റേയിൽനിന്നാണ് പിടികൂടിയത്. പോക്സോ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് ആറരയോടെയാണ് പ്രതിയെ മലപ്പുറം സ്റ്റേഷനിലെത്തിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ശശികുമാര്‍ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തില്‍ ഇട്ട പോസ്റ്റിനു കീഴില്‍ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. കുട്ടികളുടെ പരാതി കാര്യമായി എടുക്കാതെ സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകനെ സംരക്ഷിച്ചു എന്ന പരാതി ആണ് മുന്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഉന്നയിച്ചത്.
ശശികുമാര്‍ ശരീര ഭാഗങ്ങളില്‍ മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന മുന്‍ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലീസ് പോക്‌സോ കേസ് എടുത്തതോടെയാണ് ശശികുമാര്‍ ഒളിവില്‍ പോയത്. കൂടുതല്‍ പരാതിയുമായി പൂര്‍വ വിദ്യാര്‍ഥികളും ജില്ലാ പോലീസ് മേധാവിക്ക് മുന്നിലെത്തിയിരുന്നു. ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാറിനെ സിപിഎം പുറത്താക്കിയിരുന്നു.
നിലവിൽ ഒരു പരാതി മാത്രമാണ് ലഭിച്ചതെന്ന് സിഐ അറിയിച്ചു. വനിതാ സ്റ്റേഷൻ എസ്ഐ സന്ധ്യാദേവി, എഎസ്ഐ അജിത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നു എന്നാരോപിച്ച് വിവിധ വിദ്യാർഥി, രാഷ്ട്രീയ സംഘടനകൾ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനെ നിയോഗിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്തു വീഴ്ച സംഭവിച്ചോ എന്നതും പരിശോധിക്കും.