കോട്ടയം പെരുമ്പായിക്കാട് സ്വദേശിനിയെ കോവളത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ബന്ധുക്കളുടെ പരാതിയിൽ ഭര്‍ത്താവും മകനും അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

കോവളം: കോട്ടയം സ്വദേശിനിയായ യുവതിയെ കോവളം വെള്ളാറിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പായിക്കാട് നട്ടാശ്ശേരി താന്നിക്കാട്ടുമാലിയില്‍ ബിന്ദു എ.ജി. (46) ആണ് മരിച്ചത്.

ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് അനില്‍, മകന്‍ അഭിജിത് എന്നിവരെ കോവളം പോലീസ് അറസ്റ്റു ചെയ്തു. മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു എന്നാണ് ഇവരുടെ മേല്‍ ചുമത്തിയ കുറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 8.45നാണ് ബിന്ദുവിനെ മുറിയ്ക്കുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സ്ഥലത്തെത്തിയ സഹോദരന്‍ ബിജിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടർന്ന് ഭര്‍ത്താവിന്‍റെയും മകന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി.

കോട്ടയം സ്വദേശികളായ അനിലും ബിന്ദുവും കുടുംബസമേതം വര്‍ഷങ്ങളായി കോവളത്താണ് താമസിക്കുന്നത്. മേല്‍നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.