കോഴിക്കോട്ട് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ;പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ മൂന്നു പരാതികളാണ് ഇയാൾക്കെതിരെയുള്ളത്

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശിയും കോഴിക്കോട് സ്കൂൾ അധ്യാപകനുമാണ് പ്രതി. പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്റ് ചെയ്തു.

ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വുഷു പരിശീലകനായ ഇയാൾ പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാൾക്കെതിരെ മൂന്ന് പരാതികളാണ് കിട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group