play-sharp-fill
ആലപ്പുഴ മാന്നാറിൽ മെട്രോ സിൽക്സിൽ വൻ തീപിടിത്തം; സമീപത്തെ ഗോഡൗണിനും തീ പിടിച്ചു; ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം

ആലപ്പുഴ മാന്നാറിൽ മെട്രോ സിൽക്സിൽ വൻ തീപിടിത്തം; സമീപത്തെ ഗോഡൗണിനും തീ പിടിച്ചു; ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ

ആലപ്പുഴ: മാന്നാർ പരുമലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്.


സമീപത്തെ ഗോഡൗണിനും തീ പിടിച്ചു. തീപിടിത്തം ഇപ്പോൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെയാണ് സംഭവം. നാട്ടുകാർ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കികയും ചെയ്തു.

അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം