പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വർധനവ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. 14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയില്‍ നിന്നും 1006.50 രൂപയായി ഉയര്‍ന്നു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറുകളുടെ വില 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. അന്ന് 2,253 രൂപയായിരുന്നു. മാര്‍ച്ച് ഒന്നിന് 105 രൂപയും വര്‍ധിപ്പിച്ചിരുന്നു.