video
play-sharp-fill

സമരവും നിയന്ത്രണവും തിരിച്ചടിച്ചു: ശബരിമല വരുമാനത്തിൽ വൻ ഇടിവ്; കുറഞ്ഞത് 31 കോടി

സമരവും നിയന്ത്രണവും തിരിച്ചടിച്ചു: ശബരിമല വരുമാനത്തിൽ വൻ ഇടിവ്; കുറഞ്ഞത് 31 കോടി

Spread the love

സ്വന്തം ലേഖകൻ

ശബരിമല: ശബരിമല വരുമാനത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 31 കോടികുറവ് റിപ്പോർട്ട് ചെയ്തു. തീർത്ഥാടകരുടെ വൻതോതിലുള്ള കുറവാണ് വരുമാനത്തെ ബാധിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ അമ്പതരക്കോടിയെന്നത് ഇത്തവണ പത്തൊമ്പത് കോടിയായി ചുരുങ്ങി. കഴിഞ്ഞ കണക്കുകൾ പ്രകാരം അമ്പത് കോടി അമ്പത്തി ഏഴ് ലക്ഷത്തി അറുപത്തി ഒമ്പതിനായിരത്തി അറുന്നൂറ്റി തൊണ്ണൂറ് രൂപയെന്നത് ഇത്തവണ പത്തൊമ്പത് കോടി മുപ്പത്തി ഏഴ് ലക്ഷത്തി നാൽപ്പത്തി ഒന്നായിരത്തി മുന്നൂറ്റ് പതിനെട്ട് രൂപയായി കുറഞ്ഞു. എട്ട് കോടിയുടെ കുറവാണ് കാണിക്ക ഇനത്തിലുള്ളത്. ഇരുപത്തി ഒന്ന് കോടി തൊണ്ണൂറ്റി നാല് ലക്ഷത്തിലധികം രൂപയുടെ അരവണ വിൽപന ഇത്തവണ ഏഴ് കോടി ഇരുപത്തി മൂന്ന് ലക്ഷമായി.

അപ്പം വിൽപനയിൽ രണ്ടേകാൽ കോടിയുടെ വ്യത്യാസമുണ്ട്. അഭിഷേക ടിക്കറ്റിനത്തിൽ നാൽപ്പത്തി ഒന്ന് ലക്ഷത്തിലധികം കിട്ടിയത് ഇരുപത് ലക്ഷമായി ചുരുങ്ങി. അന്നദാന സംഭാവന നാൽപത് ലക്ഷമെന്നത് പതിനെട്ട് ലക്ഷമായി കുറഞ്ഞു. ദേവസ്വം ബോർഡിന്റെ പ്രസിദ്ധീകരണങ്ങൾ വിറ്റതിൽ അധികമായി കിട്ടിയ നാല് ലക്ഷമാണ് വരുമാനക്കൂടുതലിന്റെ പട്ടികയിൽ ആകെയുള്ളത്. എന്നാൽ വരുമാനക്കുറവ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ദേവസ്വം മന്ത്രിയുൾപ്പെടെ വ്യക്തമാക്കിയത്. എന്നാൽ ഈ സ്ഥിതി തുടർന്നാൽ ഗുരുതര പ്രതിസന്ധിക്കിടയാക്കുമെന്നാണ് സൂചന. സന്നിധാനത്തെ സമരവും നിയന്ത്രണങ്ങളുമാണ് വരുമാനത്തിൽ തിരിച്ചടിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group