video
play-sharp-fill

വൈക്കത്തഷ്ടമിയ്ക്കിടെ യുവാവിനെ കരിമ്പിനടിച്ച് കൊന്നവർ കൊടും ക്രിമിനലുകൾ:  ഗുണ്ടയെ രക്ഷിക്കാൻ മൊഴി മാറ്റി പ്രതികൾ; വഴി മുട്ടി അന്വേഷണം; അടിച്ചതാരെന്ന് കണ്ടെത്താൻ വിശദമായി മൊഴിയെടുക്കുന്നു; കേസിൽ ഗുണ്ടാപ്പട്ടികയിലുള്ള പ്രതികളും

വൈക്കത്തഷ്ടമിയ്ക്കിടെ യുവാവിനെ കരിമ്പിനടിച്ച് കൊന്നവർ കൊടും ക്രിമിനലുകൾ: ഗുണ്ടയെ രക്ഷിക്കാൻ മൊഴി മാറ്റി പ്രതികൾ; വഴി മുട്ടി അന്വേഷണം; അടിച്ചതാരെന്ന് കണ്ടെത്താൻ വിശദമായി മൊഴിയെടുക്കുന്നു; കേസിൽ ഗുണ്ടാപ്പട്ടികയിലുള്ള പ്രതികളും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കത്തഷ്ടമിയ്ക്കിടെ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികൾ നിരന്തരം മൊഴിമാറ്റുന്നത് പൊലീസിനു തലവേദനയാകുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടു പ്രതികൾക്കെതിരെ നേരത്തെ തന്നെ ഗുണ്ടാ ആക്ട് ചുമത്തിയിട്ടുണ്ട്. ഇതു കൂടാതെ ഒരാൾ കൂടി സംഘത്തിലുണ്ടോ എന്നാണ് പൊലീസ് സംഘം സംശയിക്കുന്നത്. ഇയാളുടെ പങ്ക് തെളിയിക്കുന്നതിനാണ് പ്രതികളുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ആർ.എസ്.എസ് കണിച്ചേരി ശാഖ മുഖ്യ ശിക്ഷക് കണിച്ചേരി കോളനിയിൽ സേതുമാധവനെ(27)തിരെയും, മറ്റൊരു പ്രതി കരിക്കാശേരി വിനീഷിനെതിരെയു(25)മാണ് നേരത്തെ കാപ്പയുള്ളത്. ഇവരെ കൂടാതെ കുലശേഖരമംഗലം വാഴേക്കാട്ട് കറുപ്പശ്ശേരി ലിമീഷ് (29), കൊച്ചുമാതക്കറ സന്ദീപ് (28), കോലോത്ത് സുമിത് (31), അഞ്ചുപറത്തറയിൽ മനോജ് (ബേബി – 31), വെള്ളൂർ കരിപ്പള്ളി ബിജുമോൻ (47), പുതുവേലി പുത്തൻകാലായിൽ ബിജു (42) എന്നിവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. പ്രതികൾ അടിക്കടി മൊഴി മാറ്റുന്നതാണ് പൊലീസിനെ കുഴക്കുന്നത്. ഇതാണ് അറസ്റ്റ് വൈകിക്കുന്നത്. നിലവിൽ കേസിലെ കൂട്ടു പ്രതിയായ ഒരാൾ കൂടിയുണ്ടെന്ന സംശയിക്കുന്നുണ്ട്. ഇയാളും നേരത്തെ തന്നെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ഇയാളുടെ പങ്ക് സംബന്ധിച്ചാണ് പ്രതികൾ പൊലീസിനോട് നിരന്തരം മൊഴി മാറ്റുന്നത്.
കൊലപാതകം നടന്ന ദിവസം വൈകുന്നേരം തന്നെ പ്രതികളെയെല്ലാം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, പ്രതികളുടെ ഇടപെടലുകൾ സംബന്ധിച്ചുള്ള കൃത്യമായ വിവരം ശേഖരിച്ചു വരുന്നതേയുള്ളൂ. ഇതിനു ശേഷം മാത്രമേ അറസ്റ്റിലേയ്ക്കു നീങ്ങാനാവൂ. കേസിൽ നിലവിൽ ദൃക്‌സാക്ഷികൾ ആരുമില്ല. ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ശ്യാംകുമാറും, സുഹൃത്തായ നന്ദുവും മറ്റ് രണ്ട് സുഹൃത്തുക്കളും മാത്രമാണ് സംഭവ സമയത്ത് ഇവിടെയുണ്ടായിരുന്നത്. പുറത്തു നിന്നുള്ള സാക്ഷികളെ പൊലീസിനു ലഭിച്ചിട്ടുമില്ല. ഇതിനാലാണ് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രം മതി അറസ്റ്റെന്ന നിലപാടിലാണ് പൊലീസ് സംഘം. ഇതിന്റെ ഭാഗമായാണ് വിശദമായി അന്വേഷണം നടത്തുന്നതും പ്രതികളെ ചോദ്യം ചെയ്യുന്നതും.
തിങ്കളാഴ്ച വൈകുന്നേരത്തോടെയോ, ചൊവ്വാഴ്ച രാവിലെയോടെയോ പ്രതികളുടെ അറസ്റ്റ് ഉണ്ടാകുമെന്നു വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.