സ്വന്തം ലേഖകൻ
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പരസ്പരം വാഹനങ്ങള്‍ തട്ടിയെന്ന് പറഞ്ഞുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചു.ചുരത്തിന്‍റെ ഏഴാം വളവില്‍ വെച്ചാണ് സംഭവം.
സുല്‍ത്താന്‍ ബത്തേരിയിലെ അലിഫ് ഐസിയു ആംബുലന്‍സിന്റെ ഡ്രൈവര്‍ അജേഷിനാണ് പരിക്കേറ്റത്. ചുരത്തിലെ ഏഴാം വളവിന് സമീപത്ത് വച്ച് രോഗിയെ ഇറക്കി വയനാട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു അജേഷ്.
ആംബുലന്‍സിന്റെ പിറകില്‍ ഫോര്‍ച്ചൂണര്‍ കാര്‍ വന്നിടിക്കുകയും പിന്നീട് കാര്‍ യാത്രക്കാര്‍ പുറത്തിറങ്ങി ആംബുലന്‍സ് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നവെന്നാണ് പരാതിയില്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ അജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ അജേഷിന്‍റെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്നതായി സ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
എന്നാല്‍, ആംബുലന്‍സ് ഫോര്‍ച്ചൂണര്‍ കാറിനെ ആദ്യം ഇടിച്ചതായും ഇതിന്‍റെ പ്രകോപനമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നുമാണ് കാര്‍ യാത്രക്കാര്‍ പറയുന്നത്. കാറിലുണ്ടായിരുന്ന ഒരാളുടെ കാലില്‍ മറ്റൊരു ആംബുലന്‍സ് തട്ടിച്ചതായും പരാതിയുണ്ട്.
കാര്‍ യാത്രക്കാര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പൊലീസ് എത്തുന്നത് വരെ കാര്‍ യാത്രക്കാരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഫോര്‍ട്ടൂണര്‍ കാറും യാത്രക്കാരെയും താമരശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു.