ഐ.പി.എസുകാർ നട്ടെല്ലില്ലാത്തവരും അടിമപണി ചെയ്യുന്നവരുമായി മാറി; കെ.സുരേന്ദ്രന്റെ അറസ്റ്റിൽ വിമർശനവുമായി ടി.പി. സെൻകുമാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : ഐ.പി.എസുകാർ നട്ടെല്ലില്ലാത്തവരും അടിമപണി ചെയ്യുന്നവരുമാണെന്ന വിമർശനവുമായി മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ രംഗത്ത്. സുരേന്ദ്രനെതിരായ പൊലീസ് നടപടി നിയമത്തിന്റെ ദുരുപയോഗമാണന്ന് സെൻകുമാർ ആരോപിച്ചു. അറസ്റ്റ് ചെയ്തുകൊണ്ട് നടക്കുന്നത് മനുഷ്യാവകാശലംഘനമാണ്. സുരേന്ദ്രന്റെ ബന്ധുക്കൾ ഹൈക്കോടതിയെയും മനുഷ്യാവകാശകമ്മീഷനെയും സമീപിക്കണമെന്നും സെൻകുമാർ പറഞ്ഞു. ശബരിമല ചിത്തിര ആട്ട വിശേഷത്തിന് 52കാരിയെ തടഞ്ഞകേസിൽ അറസ്റ്റിലായ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളിയിരുന്നു. അതേസമയം കോഴിക്കോട് ട്രെയിൻ തടഞ്ഞ കേസിലും 2014 കമ്മീഷണർ ഓഫീസ് മാർച്ചിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിലും കെ. സുരേന്ദ്രന് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകി.

നിലയ്ക്കൽ കേസിൽ ജാമ്യം ലഭിച്ചിട്ടും സുരേന്ദ്രനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചെന്ന് വാദം തള്ളിയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷയും തള്ളിയത്. അക്രമം നടന്ന തീയതിയിലും അതിനുമുൻപും സുരേന്ദ്രൻ പലപ്പോഴായി പ്രതിഷേധക്കാരുമായി ഫോണിൽ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സുരേന്ദ്രൻറെ ഫോൺ വിശദാംശവും കോടതിമുമ്പാകെ ഹാജരാക്കിയിരുന്നു. ഇതുൾപ്പെടെ പരിഗണിച്ചാണ് കോടതി തീരുമാനം. കെ. രാംകുമാറാണ് സുരേന്ദ്രന് വേണ്ടി ഹാജരായത്.
മണ്ഡലകാലം കഴിയും വരെ തന്നെ ജയിലിലിടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group