play-sharp-fill
എരുമേലി  അമ്പലവളവിൽ ബൈക്ക് അപകടത്തിൽ   പെൺകുട്ടി മരിച്ചു ;ഒപ്പമുണ്ടായിരുന്ന  യുവാവ്  ഗുരുതരാവസ്ഥയിൽ , ബൈക്ക് വീടിന്റെ ഗേറ്റിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത് ;ബൈക്ക് ഓടിച്ചിരുന്ന  പീരുമേട് പോലീസ് സ്റ്റേഷനിലെ എസ്ഐ യുടെ മകൻ അമീറിനാണ് പരിക്കേറ്റത്

സ്വന്തം ലേഖിക

എരുമേലി :കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം , ഒരാൾ മരിച്ചു .അപകടത്തിൽ കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥിനിയായ അനുപമ മോഹനാണ് മരിച്ചത് .ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കാഞ്ഞിരപ്പള്ളി റോഡിൽ നിന്നും വന്ന ഡ്യൂക്ക്ബൈക്ക് ആണ് അപകടത്തിൽപെട്ടത് .അമ്പലവളവ് ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കലുള്ള വീട്ടിലെ ബലവത്തായ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകർത്ത് 20 അടി ഉള്ളിലേക്ക് വീഴുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു വഴി വന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.മരിച്ച അനുപമ ചങ്ങനാശ്ശേരി രാമങ്കരി സ്വദേശിയാണ്