play-sharp-fill
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നിരവധി ചിത്രങ്ങളാണ് ജോൺ പോളിന്റെ തൂലികയിൽ വിരിഞ്ഞത്;കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഉത്സവപ്പിറ്റേന്ന്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജോൺ പോൾ വിട വാങ്ങുമ്പോൾ മലയാള സിനിമയ്ക്കത് നികത്താനാകാത്ത നഷ്ടം

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നിരവധി ചിത്രങ്ങളാണ് ജോൺ പോളിന്റെ തൂലികയിൽ വിരിഞ്ഞത്;കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഉത്സവപ്പിറ്റേന്ന്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജോൺ പോൾ വിട വാങ്ങുമ്പോൾ മലയാള സിനിമയ്ക്കത് നികത്താനാകാത്ത നഷ്ടം

സ്വന്തം ലേഖകൻ

പറഞ്ഞു തീര്‍ക്കാന്‍ ഇനിയും കഥകള്‍ ബാക്കി…സിനിമയുടെ മഹാവിജ്ഞാനകോശം ജോൺ പോൾ വിടവാങ്ങുമ്പോൾ മലയാളികൾക്കും, സിനിമാ ലോകത്തിനും നികത്താകാത്ത നഷ്ടം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, നടന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പോകുന്നു ജോണ്‍ പോളിന്‍റെ സവിശേഷതകൾ. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. അവയെല്ലാംതന്നെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാതന്തുക്കളും. നെഞ്ചിലേറ്റിയ കുറെ നല്ല കഥാപാത്രങ്ങളും. മലയാളത്തില്‍ സമാന്തരമായി നീങ്ങിയ സമാന്തര-വിനോദ സിനിമകളെ സമന്വയിപ്പിച്ചതില്‍ വലിയ പങ്കു വഹിച്ച വ്യക്തിയാണ് വിടപറഞ്ഞത്. എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായിരുന്നു ജോണ്‍ പോള്‍. മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ചിത്രങ്ങളാണ് ജോണ്‍ പോളിന്റെ തൂലികയില്‍ വിരിഞ്ഞത്.


രണ്ട് മാസത്തിലധികമായി ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയിലായിരിന്നു. നൂറോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത് സംവിധായകന്‍ ഭരതന് വേണ്ടിയായിരുന്നു. ഐ.വി.ശശി, മോഹന്‍, ജോഷി, കെ.എസ്.സേതുമാധവന്‍, പി.എന്‍. മേനോന്‍, കമല്‍, സത്യന്‍ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരന്‍, വിജി തമ്ബി തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. ‘ പ്രണയമീനുകളുടെ കടല്‍’ എന്ന കമല്‍ ചിത്രമാണ് ജോണ്‍ പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാളസിനിമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് മുതല്‍ കൂട്ടായിരുന്നു. ആവര്‍ത്തന വിരസതയില്ലാതെ സിനികളുടെ കഥയോടൊപ്പം സഞ്ചരിക്കാന്‍ പഠിച്ച അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. എംടി വാസുദേവന്‍നായര്‍ സംവിധാനം ‘ ചെറുപുഞ്ചിരി’ എന്ന ചിത്രം നിര്‍മ്മിച്ചത് ജോണ്‍ പോള്‍ ആയിരുന്നു. ‘ ഗ്യാങ്സ്റ്റര്‍’ , ‘ കെയര്‍ഓഫ് സൈറാബാനു’ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

സ്കൂള്‍ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും മകനായി 1950 ഒക്ടോബര്‍ 29ന് എറണാകുളത്താണ് ജോണ്‍ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദം നേടി. ചലച്ചിത്രരംഗത്ത് സജീവമാകുന്നതിന് മുമ്ബ് ബാങ്കുദ്യോഗസ്ഥനായും മാധ്യമപ്രവര്‍ത്തകനായും ജോണ്‍ പോള്‍ പ്രവര്‍ത്തിച്ചിരുന്നു. കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയില്‍ സജീവമായപ്പോള്‍ രാജിവച്ചു. മാക്ട സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

ഭാര്യ. ഐഷ എലിസബത്ത്. മകള്‍ ജിഷ ജിബി.