Wednesday, April 22, 2026

അക്ഷര നഗരിയ്‌ക്ക് മാറ്റുകൂട്ടാനൊരുങ്ങി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡും റെയില്‍വേ സ്റ്റേഷനും ;നവീകരണം പൂര്‍ത്തിയാകുമ്പോൾ നാഗമ്പടം മേല്‍പ്പാലത്തിൽ നിന്ന് നോക്കിയാൽ തീവണ്ടിയും ബസുകളുമൊക്കെയായി യാത്രക്കാർക്ക് ഇനി മനോഹരകാഴ്ചയാകും

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ചിങ്ങവനം – ഏറ്റുമാനൂര്‍ ഇരട്ടപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം കോട്ടയം റെയില്‍വേ സ്റ്റേഷന്റെയും മുഖം മാറും.
നാഗമ്പടം തെക്ക് ഭാഗത്തെ പാളം പ്രൈവറ്റ് ബസ്റ്റാന്‍ഡിനോട് തൊട്ടുചേര്‍ന്നായി. പഴയ ഹോമിയോ ആശുപത്രിയിരുന്ന സ്ഥലത്തുകൂടിയാണ് ഈ പാളം പോകുന്നത്. നവീകരണം പൂര്‍ത്തിയാകുമ്ബോള്‍ തീവണ്ടിയും ബസുകളുമൊക്കെയായി നാഗമ്ബടം മേല്‍പ്പാലഭാഗത്ത് നിന്നാല്‍ മനോഹരകാഴ്ചയാകും.

ആറുവരിപ്പാതയാണ് സ്റ്റേഷന്‍ ഭാഗത്ത് സജ്ജമാകുന്നത്.നിലവില്‍ മൂന്ന് പ്ലാറ്റ്‌ഫോമാണുള്ളത്. നാല് പാളങ്ങളും. നവീകരണം കഴിയുമ്ബോള്‍ പ്ലാറ്റ് ഫോം ഏഴാകും. ഇതില്‍ ഒരെണ്ണം ഗുഡ്സിനുള്ളതാണ്. നിലവിലെ ഒന്നാം പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുന്നുണ്ട്. മെമു, പാസഞ്ചര്‍ വണ്ടികള്‍ക്കായി ഒന്നാം പ്ലാറ്റ്‌ഫോമിന് സമീപം ഒന്ന് എ പ്ലാറ്റ്‌ഫോം ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

12 കോച്ചുള്ള മെമുവിനും 14 കോച്ചുള്ള പാസഞ്ചറിനും ഒത്ത നീളത്തിലാണ് ഒന്ന് എ പ്ലാറ്റ് ഫോം. മൂന്നാം പ്ലാറ്റ്‌ഫോമിനും ഗുഡ്‌സ് ലൈനിനും ഇടയിലാണ് മറ്റൊരു പുതിയ പ്ലാറ്റ്‌ഫോം വരുക. ഒന്ന് മുതല്‍ നാല് വരെ പ്ലാറ്റ്‌ഫോമുകള്‍ക്ക് 24 കോച്ചുകള്‍ നിര്‍ത്താനുള്ള നീളമുണ്ടാകും.

 

 

ഏറ്റുമാനൂര്‍ – ചിങ്ങവനം റൂട്ടില്‍ 16.5 കിലോമീറ്റര്‍ ദൂരമാണ് ഇരട്ടിപ്പിക്കുന്നത്. ഏറ്റുമാനൂര്‍ – കോട്ടയം 8.5 കിലോമീറ്ററും കോട്ടയം – ചിങ്ങവനം ഭാഗത്ത് എട്ട് കിലോമീറ്ററുമാണ് പണിയുന്നത്. രണ്ടു ഭാഗത്തും പ്രധാന ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി. രണ്ടാം പാളം സ്ഥാപിക്കല്‍ നടന്നുവരുന്നു. മേല്‍പ്പാലങ്ങള്‍, അനുബന്ധ കെട്ടുകള്‍ എന്നിവ പണിത് കഴിഞ്ഞു. റബ്ബര്‍ബോര്‍ഡ്, പ്ലാന്റേഷന്‍ ഭാഗങ്ങളിലെ തുരങ്കങ്ങളോട് ചേര്‍ന്നുള്ള പാളം പണിക്ക് മുന്നോടിയായി മണ്‍തിട്ടയില്‍ കെട്ടുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. തുരങ്കത്തിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് ഭിത്തി പൂര്‍ത്തിയായി.