play-sharp-fill
കരുനാ​ഗപ്പള്ളി റോഡരികില്‍   കഞ്ചാവുചെടി; വേരോടെ പിഴുത് എക്സൈസ്

കരുനാ​ഗപ്പള്ളി റോഡരികില്‍ കഞ്ചാവുചെടി; വേരോടെ പിഴുത് എക്സൈസ്

സ്വന്തം ലേഖകൻ

കൊല്ലം: കരുനാഗപ്പള്ളി റോഡരികില്‍ കഞ്ചാവു ചെടി കണ്ടെത്തി.


പുതിയകാവു ജങ്ഷനു പടിഞ്ഞാറ് വൈദ്യുതിപോസ്റ്റിനു സമീപത്തുനിന്നാണ് 90 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പുഷ്പിക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവു ചെടിയാണ് എക്സൈസ് വിഭാ​ഗം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുനാഗപ്പള്ളി എക്സൈസ് സിഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയവരെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എക്സൈസ് സിഐ ശിവപ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി എ അജയകുമാര്‍, അമ്പികേശന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി സജുകുമാര്‍, സിഇഒ മാരായ സന്തോഷ്, അനില്‍കുമാര്‍ , ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എ അജിത്കുമാര്‍, ശ്രീകുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.