വനിത ഹോസ്റ്റലില്‍ രാത്രികാലങ്ങളില്‍ പെണ്‍കുട്ടികളുടെ വസ്ത്രം അടിച്ചുമാറ്റി ധരിച്ച്‌ കറങ്ങി നടത്തം; ജനലിലൂടെ ലാപ്ടോപ്പ് ടോപ്പ് മോഷ്ടിക്കാനും ശ്രമം; ഒടുവില്‍ അജ്ഞാതനെ പിടികൂടി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോയമ്പത്തൂര്‍: ഭാരതിയാര്‍ സര്‍വകലാശാല വനിത ഹോസ്റ്റലില്‍ കറങ്ങി നടന്ന ആ അജ്ഞാതനെ പൊലീസ് വലവിരിച്ച്‌ പിടികൂടി.

കോയമ്പത്തൂര്‍ കല്‍വീരാംപാളയം മാരിയമ്മന്‍ കോവില്‍ തെരുവിലെ പത്തൊമ്പതുകാരനാ സുരേന്ദറാണ് രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ കറങ്ങിനടന്നിരുന്നത്. സര്‍വകലാശാലയുടെ ചുറ്റുമതില്‍ ചാടിക്കടന്ന്​ വസ്ത്രം മോഷ്ടിച്ച്‌​ ധരിച്ചാണ്​ ഇയാള്‍ കറങ്ങി നടന്നിരുന്നത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയം തോന്നാതിരിക്കാനാണ്​ പെണ്‍കുട്ടികളുടെ വസ്ത്രം ധരിച്ചതെന്ന്​ പ്രതി പൊലീസിന്​ മൊഴി നല്‍കി. അജ്ഞാത മനുഷ്യന്‍ അലഞ്ഞ് തിരിയുന്നതായും താമസിക്കാന്‍ ഭയമാണെന്നും ആരോപിച്ച്‌ സര്‍വകലാശാലയുടെ പ്രവേശന കവാടത്തിന് മുന്നില്‍ ഹോസ്റ്റല്‍ അന്തേവാസിനികള്‍ ഈയിടെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഇതേ തു‌‌ടര്‍ന്ന് വൈസ്​ ചാന്‍സലര്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയെടുക്കുമെന്ന്​ ഉറപ്പ്​ നല്‍കിയതോടെയാണ്​ സമരം അവസാനിച്ചത്​. ഇതിനുശേഷവും ഹോസ്റ്റല്‍ മുറിയുടെ ജനലിലൂടെ ലാപ്ടോപ്​ എടുക്കാന്‍ ശ്രമം നടന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല.

ഇതുമായി ബന്ധ​പ്പെട്ട്​ യുണിവേഴ്​സിറ്റി രജിസ്​ട്രാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്​ രണ്ട്​ പ്രത്യേക പൊലീസ്​ ടീമുകള്‍ നിയോഗിക്കപ്പെട്ടു. പുലര്‍ച്ച പൊലീസ്​ പട്രോളിങ്ങിനിടെയാണ്​ സംശയാസ്പദമായ സാഹചര്യത്തില്‍ കാണ​പ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്തത്​.