play-sharp-fill
‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ’ ദീപ നിഷാന്ത് അടിച്ചുമാറ്റിയതാണെന്ന്; ദീപയെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ച് സോഷ്യൽ മീഡിയ

‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ’ ദീപ നിഷാന്ത് അടിച്ചുമാറ്റിയതാണെന്ന്; ദീപയെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

എറണാകുളം: സോഷ്യൽ മീഡിയ കൈ പിടിച്ചുയർത്തിയ എഴുത്തുകാരി ദീപ നിഷാന്ത്, ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ’ എന്ന കവിത അടിച്ചുമാറ്റിയതാണെന്നാരോപിച്ച് യുവകവി എസ് കലേഷ് രംഗത്തെത്തി. ഇതോടെ സോഷ്യൽ മീഡിയയുടെ പരിഹാസമേറ്റു വാങ്ങുകയാണ് ദീപ നിഷാന്ത്. 2011 ൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പിൽ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് അടിച്ചുമാറ്റിയതെന്ന് കവി കലേഷ് പറയുന്നു. കവിത മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചു വന്നു എന്നറിഞ്ഞ് വിഷമം തോന്നിയ കലേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു.

ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വിവാദം തുടങ്ങുന്നത്. കോപ്പിയടിച്ചു ചെറിയ മാറ്റങ്ങൾ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരിൽ കോളേജ് അദ്ധ്യാപകസംഘടനയായ എകെപിസിടിഎയുടെ ഹൗസ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്. ഇങ്ങനെയോരാളിൽ നിന്നും ഈ അനുഭവം ഉണ്ടായതിൽ തീരെ നിരാശയുണ്ടെന്ന് എസ് കലേഷ് ഫേസ്ബുക്കിൽ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്റെയൊരു സംശയം അത് ആരോ അവർക്കെതിരെ ഉപയോഗിച്ചതെന്നായിരുന്നു. പക്ഷെ അവർ അതിനെക്കുറിച്ചറിഞ്ഞു എന്ന് ബോധ്യമായപ്പോൾ ആകെ ആശങ്കയായിരുന്നു. അങ്ങനെ ചെയ്തെങ്കിൽ വളരെ മോശമാണ്. അവർ എന്റെ കവിതയിലെ പുരുഷ വീക്ഷണം സ്ത്രീയുടെതാക്കി മാറ്റിയിട്ടുണ്ട്. അത്ര വ്യത്യാസമേയുള്ളൂ ഞാൻ 2011 ൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ചു. അതിനുശേഷം അത് മാധ്യമം ആഴ്ചപ്പതിപ്പിൽ വന്നു. ഇപ്പോൾ അത് ശബ്ദമാഹാസമുദ്രം എന്ന സമാഹാരത്തിൽ ചേർത്തിട്ടുണ്ട്.’

ഇടത് ആശയങ്ങളിലൂടെ പരിവാറുകാരെ കടന്നാക്രമിക്കുന്ന അദ്ധ്യാപികയായ ദീപ നിഷാന്തിനെതിരെ ഇതോടെ ട്രോളുകളും പരിഹാസങ്ങളുമായി സംഘപരിവാർ അനുകൂലികളും രംഗത്തെത്തി. കലേഷിന് പിന്തുണയുമായി സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗം രംഗത്തെത്തിയതോടെ പ്രതികരണവുമായി ദീപ നിഷാന്തുമെത്തി. ഫെയ്സ് ബുക്കിൽ അവർ തന്റെ നിലപാട് വിശദീകരിച്ചെങ്കിലും അതിലും എന്താണ് സംഭവിച്ചതെന്ന് അവർ പറയുന്നില്ല.

‘കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുകയെന്നാണ് ഫെയ്സ് ബുക്കിൽ ദീപ കുറിച്ചത്. ഇതിനു താഴെയും നിരവധി പരിഹാസമാണ് ഇവർ ഏറ്റുവാങ്ങുന്നത്.