
സ്വന്തം ലേഖകൻ
പത്തനംതിട്ട: ആറന്മുളയില്‍ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു.
ഇടയാറന്മുള സ്വദേശി സജി ആണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹുത്ത് റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രിയില്‍ ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് റോബിന്‍ സജിയെ കമ്പി വടികൊണ്ട് അടിച്ചത്. രണ്ട് പേരും മദ്യലഹരിയിലായിരുന്നു.
സജിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്നുള്ള പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.



