ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു മർദനമേറ്റു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലങ്ങാട്∙ ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു മർദനമേറ്റു.

തലയ്ക്ക് ഗുരുതര പരുക്കേറ്റ നീറിക്കോട് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായ പ്ലക്കാട്ടാംപിള്ളി വീട്ടിൽ പി.എ. അഖിലിനെ (36) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരപ്പണിക്കാരനായ അഖിൽ ചായ കുടിക്കുന്നതിനായി ചൊവ്വാഴ്ച വൈകിട്ടു കരിങ്ങാംതുരുത്ത് കവലയിൽ എത്തിയപ്പോഴാണു സംഭവം.

കടകൾക്കു മുന്നിൽ ഇരുചക്ര വാഹനം പാർക്കു ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരുക്കേറ്റു കിടന്ന അഖിലിനെ നാട്ടുകാർ ചേർന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അഖിൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. തലയിൽ 6 തുന്നിക്കെട്ടുകൾ ഉണ്ട്.

മദ്യപിച്ചെത്തിയ രണ്ടുപേർ ചേർന്നു മർദിക്കുകയായിരുന്നെന്നു പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ ബിനാനിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.