Friday, April 24, 2026

മഹാരാജാസ് കോളേജില്‍ രാവിലെ മുതൽ കറണ്ടില്ല; ‘മൊബൈല്‍ ഫ്ലാഷില്‍’ പരീക്ഷ എഴുതി വിദ്യാര്‍ത്ഥികള്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: മഹാരാജാസ് കോളേജില്‍ രാവിലെ മുതൽ കറണ്ടില്ല. മൊബൈല്‍ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തില്‍ പരീക്ഷ എഴുതി വിദ്യാര്‍ത്ഥികള്‍.

ഇന്ന് നടന്ന ഒന്നാം വര്‍ഷ ബിരുദ പരീക്ഷക്കിടെയാണ് സംഭവം നടന്നത്. കോളേജിലെ ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫ്ലാഷ് തെളിയിച്ചു പരീക്ഷ എഴുതുന്ന ചിത്രങ്ങള്‍ പുറത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കോളേജില്‍ രാവിലെ മുതല്‍ കറണ്ടില്ലായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷ എഴുതിയ കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സംഭവത്തിന്റെ ചിത്രങ്ങള്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ വാട്സ്‌ആപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു.