play-sharp-fill
ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ് ; ഒരാൾകൂടി അറസ്റ്റിൽ

ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ് ; ഒരാൾകൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശി അന്‍സാബിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. രണ്ട് ദിവസം മുൻപ് ഈ കേസുമായി ബന്ധപ്പെട്ട് അരുണ്‍ അജിത് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.


കഴിഞ്ഞ 31ന് പുലര്‍ച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ച ശേഷം ഇയാളെ കളമശേരിയില്‍ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറില്‍ പതിനഞ്ച് ചാക്കോളം ഹാന്‍സ് ആയിരുന്നുവെന്നാണ് സൂചന. ബാംഗ്ലൂരില്‍ നിന്ന് മൊത്തമായി വാങ്ങി ആലുവയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചപ്പോഴാണ് സംഘം തട്ടിക്കൊണ്ട് പോയത്. ഇരുപതോളം കവര്‍ച്ചക്കേസുകളും, വധശ്രമവും ഉള്‍പ്പെടെ 26 കേസുകളിലെ പ്രതിയാണ് ഇയാള്‍. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. 2021 ല്‍ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു.
ടിയില്‍

മങ്കടയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണ് പിടികൂടിയത്. തട്ടിക്കൊണ്ടുപോയ കാര്‍ വര്‍ക്കയിലെ റിസോര്‍ട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.