play-sharp-fill
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള   ജില്ലാ ശുചിത്വമിഷന്‍ ഓഫീസുകളില്‍ കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ ”അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍” ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷന്‍ ഓഫീസുകളില്‍ കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ ”അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍” ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം.


ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ (ഐഇസി) ഓരോ ഒഴിവിലേക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ 43400-91200 ശമ്പള സ്‌കെയിലില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരും സയന്‍സ് ബിരുദധാരികളോ സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമ/ ബിരുദധാരികളോ ആയിരിക്കണം.

അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐഇസി) തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ 39300-83000 എന്ന ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരും വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തന മേഖലയില്‍ താത്പര്യമുള്ളവരുമാകണം. പബ്ലിക് റിലേഷന്‍, ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്.ഡബ്ല്യൂ എന്നിവയിലേതെങ്കിലും അധിക യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

താല്പര്യമുള്ള അപേക്ഷകര്‍ കെഎസ്‌ആര്‍ പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം 20ന് മുൻപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, മൂന്നാംനില റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ് കോമ്ബൗണ്ട്, തിരുവനന്തപുരം- 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക്: www.sanitation.kerala.gov.in.