
സ്വന്തം ലേഖകൻ
കോട്ടയം: ടിബി റോഡിലെ ലക്ഷ്മി സില്‍ക്സിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളും ബിഗെസ്റ്റ് ബ്രാന്‍ഡഡ് മെന്‍സ് വെയര്‍ ഷോറൂമിന്റെ ഉദ്ഘാടനവും സിനിമാതാരം പ്രയാഗ മാര്ട്ടിന് നിര്‍വഹിച്ചു.
പാരമ്പര്യത്തനിമയാർന്ന വിവാഹപട്ടുസാരികൾ പതിനായിരക്കണക്കിന് വധൂവരന്മാരുടെ വിവാഹ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് പകർന്ന ലക്ഷ്മി സിൽക്സിലൂടെ ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ ശേഖരവും കോട്ടയത്തിന് സ്വന്തമാകുന്നു. കൂടാതെ കൺസെപ്റ്റ് ഡിസൈനർ സ്റ്റുഡിയോ കിഡ്സ് വെയർ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും മികവുറ്റ കളക്ഷനുകളാണ് ഒരുക്കിയിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകോത്തര ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരവും വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമായി രാത്രി 10 വരെ നീണ്ടുനില്‍ക്കുന്ന നൈറ്റ് ഷോപ്പിംഗ് അവസരവും ലക്ഷ്മിയിലുണ്ട്.
ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന സമ്മാന പദ്ധതികളാണ് ഉപഭോക്താക്കള്‍ക്കായി ലക്ഷ്മി സില്‍ക്സ് ഒരുക്കിയിട്ടുള്ളത്.
നറുക്കെടുപ്പിലൂടെ ആഴ്ച തോറും 5000 രൂപയുടെ സമ്മാന കൂപ്പണ്‍, എല്ലാ മാസവും ഇലക്ട്രിക് സ്കൂട്ടര്‍, ബമ്പര്‍ സമ്മാനമായി റെനോ ക്വിഡ് കാര്‍ തുടങ്ങിയ സമ്മാനങ്ങളുമുണ്ട്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വേദമിത്ര നയിച്ച വയലിന് ഫ്യൂഷനും ഉണ്ടായിരുന്നു.



