
ചങ്ങനാശേരി എസ് ബി കോളേജിലെ അധ്യാപകന് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു
സ്വന്തം ലേഖകൻ
ചങ്ങനാശേരി: ചങ്ങനാശേരി എസ് ബി കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകന് ഹൃദയാഘാതംമൂലം മരിച്ചു.
ഡോ.വിപിന്‍ ചെറിയാന്(41) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ബാഡ്മിന്റണ്‍ കളികഴിഞ്ഞ് വീട്ടിലെത്തി കുളിക്കാന്‍ ബാത്ത്റൂമിലേക്കു കയറുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. കറുകച്ചാലിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി ബാറിലെ സീനിയര്‍ അഭിഭാഷകന് കങ്ങഴ പുഷ്പമംഗലം അഡ്വ. പി.സി. ചെറിയാന്റെയും കോട്ടയം ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്സിക്യൂട്ടീവ് ഓഫീസര്‍ മേഴ്സിക്കുട്ടി ജോണിന്റെയും മകനാണ് ഡോ.വിപിന്‍.
സംസ്കാരം ഇന്ന് 10.30 ന് ഭവനത്തില്‍ ആരംഭിച്ച് 11ന് നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍. ഭാര്യ ബിന്ദ്യ തോമസ് ( ഇംഗ്ലീഷ് അധ്യാപിക, ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പായിപ്പാട്) ചമ്പക്കര പാലാക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ഹാരി വി. ചെറിയാന്, ഹെയ്സല്‍ വി. മരിയ (ഇരുവരും ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാര്‍ വിദ്യാര്‍ത്ഥികള്‍).