Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുംബൈ : ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ പ്രതിയായ ആഡംബര കപ്പലിലെ ലഹരി വേട്ട കേസിലെ സാക്ഷിയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വൽസെ പാട്ടീൽ.

ഹൃദയാഘാതം മൂലമാണ് ദൃക്‌സാക്ഷിയായ പ്രഭാകർ സെയിൽ മരണപ്പെട്ടതെന്നു കുടുംബാംഗങ്ങൾ വിശദീകരിച്ചു. എന്നാൽ മരണം സംസ്ഥാന ഡിജിപി അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കരുത്തനും ആരോഗ്യവാനുമായ ഒരു വ്യക്തി എങ്ങനെ പെട്ടെന്ന് മരണപ്പെടും?’- മന്ത്രി ചോദിച്ചു. മുംബൈയിലെ ചെമ്പൂരിൽ വെള്ളിയാഴ്ച വൈകിട്ട് സ്വവസതിയിലാണ് 37കാരനായ സെയിൽ മരണമടഞ്ഞത്. ഹൃദയാഘാതം മൂലമാണ് സെയിൽ മരിച്ചതെന്ന് അഭിഭാഷകൻ സ്ഥിരീകരിച്ചു.

കേസിൽ, ദേശീയ ക്രൈം ബ്യൂറോ അന്വേഷിക്കുന്ന മറ്റൊരു ദൃക്‌സാക്ഷി കിരൺ ഗോസാവിയുടെ ബോഡിഗാർഡാണ് താനെന്ന് സലിൽ അവകാശപ്പെട്ടിരുന്നു. ഗോസാവിയും ആര്യനും 25 കോടിയുടെ കേസ് ഒത്തുതീർക്കൽ കരാർ സംസാരിക്കുന്നത് കേട്ടതായി സെയിൽ മൊഴി നൽകിയിരുന്നു. കേസിൽ അറസ്റ്റിലായ 20 പേരിൽ 2 പേർ ജുഡീഷ്യൽ കസ്റ്റഡിയിലും 18 പേർ ജാമ്യത്തിലുമാണ്.