play-sharp-fill
അനധികൃത സ്വത്ത് സമ്പാദ്യം; കോട്ടയം ഡിവിഷൻ  ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഇന്‍കംടാക്സ് കമീഷണറുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ പരിശോധന

അനധികൃത സ്വത്ത് സമ്പാദ്യം; കോട്ടയം ഡിവിഷൻ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഇന്‍കംടാക്സ് കമീഷണറുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ പരിശോധന

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ഡിവിഷന്റെ കൂടി ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഇന്‍കംടാക്സ് കമീഷണറുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ പരിശോധന.


കോട്ടയത്തെ ഓഫീസിലും ചാലുകുന്നിലെ ഇദ്ദേഹത്തിന്റെ വസതിയിലുമാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ സി.ബി.ഐ സംഘം ആദ്യം പബ്ലിക്ക് ലൈബ്രറിയ്ക്കു സമീപത്തെ ഓഫീസില്‍ എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന്, ചാലുകുന്നിലെ വസതിയിലും സംഘമെത്തി. പരിശോധന വൈകീട്ട് അഞ്ചര വരെ നീണ്ടു.

കോട്ടയത്ത് കൂടാതെ, ന്യൂഡല്‍ഹിയിലെ ഇദ്ദേഹത്തിന്റെ വസതിയിലും പരിശോധന നടത്തി. ഒരു വര്‍ഷം മുൻപാണ് പഞ്ചാബ് സ്വദേശിയായ ഇദ്ദേഹം കോട്ടയത്ത് എത്തിയത്.

നേരത്തെ അനധികൃത സ്വത്ത് സമ്പാദ്യത്തിന് ഇദ്ദേഹത്തിനെതിരെ കേസുണ്ടായിരുന്നു. ഇതോടൊപ്പം അലവന്‍സുകളില്‍ തിരിമറി നടത്തിയതുള്‍പ്പെടെ മറ്റു ആരോപണങ്ങളും നേരിടുന്നുണ്ട്.

ഈ കേസിലാണ് ഇപ്പോള്‍ പരിശോധനയെന്നാണ് സൂചന. കമീഷണര്‍ സി.ബി.ഐ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.