play-sharp-fill
കൊടുവള്ളിയില്‍ വാഹന പരിശോധനയ്ക്കിടെ ലഹരിമരുന്ന് വേട്ട; 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും 30 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍

കൊടുവള്ളിയില്‍ വാഹന പരിശോധനയ്ക്കിടെ ലഹരിമരുന്ന് വേട്ട; 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും 30 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊടുവള്ളിയില്‍ വീണ്ടും ലഹരി വേട്ട. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും 30 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍.


വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ് (26), കൊടുവള്ളി കുണ്ടച്ചാലില്‍ മുഹമ്മദ് ഷമീം(25) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹന പരിശോധനയ്ക്കിടെ നെല്ലാങ്കണ്ടിയില്‍ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഹമ്മദ് ഡാനിഷ് പോക്സോ കേസിലും പിടിച്ചുപറി കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.