ബി.ജെ.പിയുടെ സമര പ്രഹസനത്തിൽ എൻ.എസ്.എസിന് കടുത്ത അതൃപ്തി
സ്വന്തം ലേഖകൻ
നെടുമ്പാശ്ശേരി: ശബരിമല പ്രശ്നത്തിൽ സംസ്ഥാന സർക്കാർ വിവേകപൂർവ സമീപനം കൈക്കൊണ്ടില്ലെന്ന ആക്ഷേപങ്ങൾക്കൊപ്പം കേന്ദ്രസർക്കാരും ഈ വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നില്ലെന്ന വിമർശനവുമായി നായർ സർവ്വീസ് സൊസൈറ്റി.
എൻ.എസ്.എസ് ബി.ജെ.പിക്കൊപ്പമെന്ന പ്രചാരണം ബി.ജെ.പിയുമായി ബന്ധപ്പെട്ട ചില സൈബർ പ്രചാരകർതന്നെ അഴിച്ചുവിടുന്ന പശ്ചാത്തലത്തിൽ എല്ലാ താലൂക്ക് യൂണിയനിലും പ്രവർത്തകയോഗങ്ങൾ വിളിച്ചുചേർത്ത് നിലപാട് വ്യക്തമാക്കാനാണ് എൻ.എസ്.എസ് ശ്രമം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്പതിലേറെ താലൂക്ക് യൂണിയനുകളിൽ പലതിലും കഴിഞ്ഞ ദിവസങ്ങളിലായി യോഗങ്ങൾ നടന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളാണ് നിലപാട് വിശദീകരിക്കുന്നത്. യൂണിയനുകീഴിലെ എല്ലാ കരയോഗം ഭാരവാഹികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തകയോഗങ്ങൾ വിളിക്കുന്നത്.
ബി.ജെ.പിക്ക് ആത്മാർഥതയുണ്ടെങ്കിൽ കേന്ദ്രസർക്കാരിനെകൊണ്ട് ഓർഡിനൻസ് ഇറക്കിക്കണമെന്നതാണ് എൻ.എസ്.എസ് നിലപാട്. എൻ.എസ്.എസിന്റെ ഭാരവാഹിത്വത്തിൽ സി.പി.എമ്മുമായി ആഭിമുഖ്യമുള്ളവരുണ്ടെങ്കിലും എൻ.എസ്.എസ് വേദികളിൽ സംഘടനയുടെ നിലപാടുകളായിരിക്കണം കൈക്കൊള്ളേണ്ടതെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.