
സ്വന്തം ലേഖകൻ
മുണ്ടക്കയം: പുലിപ്പേടിയിൽ തൊഴിലാളികൾ. മുണ്ടക്കയം ടി.ആര്‍.ആന്‍ഡ് ടി എസ്റ്റേറ്റിലെ ലയങ്ങള്‍ക്കു മുൻപിൽ വീണ്ടും പുലിയുടെ സാന്നിദ്ധ്യം.
എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്കു മുൻപിൽ ഇന്നലെ രാവിലെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി തൊഴിലാളികൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ ലയത്തിനു സമീപം മൂന്നാഴ്ച മുൻപ് പുലി പശുക്കിടാവിനെ കടിച്ചുകീറി കൊന്നനിലയില്‍ കണ്ടെത്തിയിരുന്നു . ഇതേത്തുടര്‍ന്ന് വനപാലകര്‍ കൂട് സ്ഥാപിച്ചെങ്കിലും അതിനുശേഷം ഇവിടെ പുലി വന്നതായി സൂചനയുണ്ടായില്ല.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ് ഒരു കിലോമീറ്റര്‍ അകലെയുള്ള ചെന്നാപ്പാറയില്‍ മറ്റൊരു പശുവിനെ ചത്തനിലയില്‍ കണ്ടിരുന്നു. എന്നാല്‍ വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൊന്നും പുലിയുടെ ചിത്രം തെളിഞ്ഞുമില്ല.
ഇ.ഡി. കെ ഡിവിഷനില്‍ ലയതിന്റെ മുറ്റത്ത് ഇന്നലെ കാല്‍പാടുകള്‍ കണ്ടതോടെ തൊഴിലാളികള്‍ ഭീതിയിലാണ്. കൊമ്പുകുത്തി, ചെന്നാപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ മൂന്നു മാസമായി പുലിയെ പലരും കണ്ടിട്ടുണ്ട്. വനംവകുപ്പിന്റെ പരിശോധന കര്‍ശനമാക്കി പുലിയെ കണ്ടെത്തണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ക്കുള്ളത്.