കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം ഗുരുതര വീഴ്ച്ചയെന്ന് മന്ത്രി പി. രാജീവ്;മറ്റൊരു ഏജൻസി പരിശോധന നടത്തണമെന്ന ആവശ്യം സംസ്ഥാന സർക്കാർ ഉടൻ പരിഗണിക്കുമെന്നും മന്ത്രി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി : കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് ​ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. നിലവിലെ വീഴ്ച്ച സംബന്ധിച്ച് ഡി.എം.ആർ.സിയുടെ അന്വേഷണം നടക്കുകയാണ്. മറ്റൊരു ഏജൻസി പരിശോധന നടത്തണമെന്ന ആവശ്യം സംസ്ഥാന സർക്കാർ പരി​ഗണിക്കും.

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ കഴിഞ്ഞ ദിവസം പ്രതികരണവുമായെത്തിയിരുന്നു. നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്ച്ച ഡി.എം.ആർ.സി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് പിശക് പറ്റിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നാണ് മെട്രോമാൻ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി മെട്രോയുടെ പാളത്തിലെ ചരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്നാണ് വിലയിരുത്തൽ. ചരിഞ്ഞ തൂണിന്റെ പൈലിങ്‌ ഭൂമിക്കടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്നിക്കൽ പഠനത്തിലാണ് വീഴ്ച ശ്രദ്ധയിൽപ്പെട്ടത്.