
സ്വന്തം ലേഖകൻ
കോട്ടയം: മുണ്ടക്കയത്ത് മണിമലയാറ്റിൽ വെള്ളത്തിൽ വിഷം കലർത്തി മീന്‍ പിടിക്കാന്‍ ശ്രമം. വിഷം കലര്‍ന്ന വെള്ളത്തിൽ ആയിരത്തോളം മീനുകൾ ചത്തുപൊങ്ങി. ബൈപ്പാസിന് സമീപം കോസ് വേയ്ക്കും ചെക്ക്ഡാമിനുമിടയിലാണ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ ആറ്റിലെ വെള്ളത്തിൽ വിഷം കലർത്തി മീൻ പിടിച്ചത്.
വിഷം കലർന്ന വെള്ളത്തിൽ ഇന്നും ഇന്നലെയുമായി നൂറ് കണക്കിന് മീനുകളാണ് ചത്തുപൊങ്ങുന്നത്. ചീഞ്ഞ മീനിൻ്റെ ദുർഗന്ധം മൂലം പ്രദേശവാസികൾ ദുരിതത്തിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനുകൾ ചത്തുപൊങ്ങിയതിന് സമീപത്താണ് പമ്പ് ഹൗസ്. ഇവിടെനിന്നും പമ്പുചെയ്യുന്ന വെള്ളം ഉപയോഗിക്കുന്നത് ആയിരങ്ങളാണ്. സമീപത്തെ വീടുകളിലും, കടകളിലും ഇതേ വെള്ളമാണ് ഉപയോഗിക്കുന്നത്.
ഇത്തരം പ്രവൃത്തി ചെയ്തവരെ കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.







