
സ്വന്തം ലേഖിക
പാലാ : കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മണ്ണൂര്‍ പുത്തന്‍പുരയ്ക്കല്‍ ജേക്കബ് (55) ആണ് മരിച്ചത്. കുമ്മണ്ണൂര്‍ താഴത്ത് കവലയില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇദ്ദേഹം.
രാവിലെ ഏഴരയോടെയാണ് പാലത്തിന് സമീപത്തെ കടവില്‍ മൃതദേഹം കണ്ടെത്തിയത്. പാലാ ഫയര്‍ഫോഴ്‌സും കിടങ്ങൂര്‍ പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


