കൂരോപ്പട മാർസ്ലീവാ പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയ വയോധികൻ പള്ളി മുറ്റത്ത് കുഴഞ്ഞു വീണു മരിച്ചു

Spread the love

സ്വന്തം ലേഖിക

കൂരോപ്പട: കൂരോപ്പട മാർസ്ലീവാ പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയ വയോധികൻ പള്ളി മുറ്റത്ത് കുഴഞ്ഞു വീണു മരിച്ചു.

തണ്ടാശേരി ഭാഗത്ത് താമസിക്കുന്ന കുട്ടിയാനിക്കൽ ഫിലിപ്പ് (തങ്കച്ചൻ -64)ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കാറിൽ നിന്നും ഇറങ്ങി പള്ളി മുറ്റത്തേയ്ക്ക് നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഇയാളെ മണർകാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഗ്രീൻവാലി കേറ്ററിംഗ് സർവ്വീസ് നടത്തുന്ന ബേബിച്ചന്റെ സഹോദരനാണ്. മക്കൾ രണ്ടു പേരും കാനഡയിലാണ് ജോലി ചെയ്യുന്നത്.

മൃതദേഹം മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിൽ. സംസ്‌ക്കാരം പിന്നീട്.