മാത്യൂ ടി. തോമസിനോട് മന്ത്രി സ്ഥാനം രാജിവെയ്ക്കാൻ ദേശീയ നേതൃത്വം; കൃഷ്ണൻകുട്ടി പുതിയ മന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസിനോട് മന്ത്രി സ്ഥാനം രാജിവെയ്ക്കാൻ ദേശീയ നേതൃത്വം. കെ. കൃഷ്ണൻകുട്ടി പുതിയ മന്ത്രിയാകും. ജനതാദൾ ദേശീയ നേതൃത്വമാണ് മാത്യൂ ടി. തോമസിനെ മാറ്റിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രിയെ മാറ്റാനുള്ള തീരുമാനം പാർട്ടി ദേശീയ നേതൃത്വം എൽ.ഡി.എഫ് കൺവീനറെ അറിയിച്ചു. ജെ.ഡി.എസിലെ ധാരണ പ്രകാരമാണ് മന്ത്രിയെ മാറ്റിയതെന്നും പാർട്ടി പിളരില്ലെന്നും ദേശീയ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. ചിറ്റൂർ എം.എൽ.എയായ കെ. കൃഷ്ണൻകുട്ടി, സി.കെ നാണു എന്നിവരുടെ നേതൃത്വത്തിൽ ജനതാദളിലെ ഒരു വിഭാഗം ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയെ മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനം മാത്യൂ ടി. തോമസ് അംഗീകരിച്ചതായി ഡാനിഷ് അലി പറഞ്ഞു.
Third Eye News Live
0