
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്തെ പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസർമാരെ വിളിച്ച് പണം ആവശ്യപ്പെട്ട് വിജിലൻസ് ഉദ്യോഗസ്ഥനെ വിജിലൻസ് തന്നെ കുടുക്കി. വിജിലൻസ് തപ്പിയെത്തിയപ്പോൾ പിടിയിലായത് വിജിലൻസ് കളിച്ച എരുമേലി കൂവപ്പള്ളിയിലെ കോഴിക്കടക്കാരന്‍.
വിവിധ വില്ലേജ് ഓഫിസര്‍മാരെ ഫോണില്‍ വിളിച്ച്, വിജിലന്‍സ് ഉദ്യോഗസ്ഥനെന്ന പേരില്‍ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശിയായ യുവാവ് അറസ്റ്റിൽ. എരുമേലി താഴത്തതില്‍ ഷിനോദ് ഷാനവാസിനെയാണ് വിജിലന്‍സ് സംഘം പിടികൂടി പാലാ പൊലീസിന് കൈമാറിയത്.
കോട്ടയം ഇടുക്കി ആലപ്പുഴ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസര്‍മാരെ കഴിഞ്ഞ ഒരു മാസത്തോളമായി ഇയാള്‍ ഭീഷണിപ്പെടുത്തി വരികയായിരുന്നു. ഈ വില്ലേജ് ഓഫീസര്‍മാര്‍ക്ക് എതിരെ കൈക്കൂലി കേസ് നിലവിലുണ്ടെന്നും ഈ കേസില്‍ നടപടിയെടുക്കാതിരിക്കണമെങ്കില്‍ എങ്കില്‍ 10,000 മുതല്‍ 50,000 രൂപ വരെ കൈക്കൂലിയായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ചങ്ങനാശേരി വില്ലേജ് ഓഫിസര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. മീനച്ചില്‍ വില്ലേജ് ഓഫിസര്‍ പാലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കും , കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസര്‍ കാഞ്ഞിരപ്പള്ളി എസ്.എച്ച് ഒയ്ക്കും പരാതി നല്‍കി.
ഷിനോദിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി ഷിനോദ് ആണെന്ന് കണ്ടെത്തിയത്. എരുമേലിയിലെ ഫാമില്‍നിന്നാണ് വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പാലാ പൊലീസിന് കൈമാറി.
ഇന്റലിജന്‍സ് സി.ഐ സജു എസ്. ദാസ് , എസ്.ഐ സ്റ്റാന്‍ലി തോമസ് , സൈബര്‍ ഉദ്യോഗസ്ഥനായ മനോജ് പി.എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പാലാ കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളില്‍ പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ പാലാ പൊലീസിന് കൈമാറിയിരിക്കുന്നത്.



