
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മാർച്ച് 5 ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
മീനടം സെക്ഷൻ പരിധിയിൽ ഉള്ള ടോംസ് പൈപ്പ്, അനിക്കോൺ, വട്ടോലി, രാജമറ്റം, മാടത്താനി, നെടുമറ്റം ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി സെക്ഷന്റെ പരിധിയിൽ ചകിരി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ വാകത്താനം പള്ളിക്കടവ് ,പാടിയറക്കടവ് ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന കൊഴുവനാൽ പള്ളികുന്ന്, ബി എസ് എൻ എൽ എക്സ്ചേഞ്ച് എന്നീ ട്രാൻസ്ഫോർമറുകൾ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷൻ പരിധിയിലുള്ള താഴത്തങ്ങാടി, ഇളങ്കാവ്, കുമ്മനം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുടമാളൂർ, കിംസ് ഹോസ്പിറ്റൽ, പുളിഞ്ചുവട്, തൂത്തൂട്ടി കവല ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.



