Spread the love

സ്വന്തം ലേഖകൻ
അമ്പലപ്പുഴ: ദേശീയപാതയില്‍ വണ്ടാനത്ത് ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായിരുന്ന യുവാവ് മരിച്ചു. എടത്വ പഞ്ചായത്ത് രണ്ടാം വാര്‍ഡ് തായങ്കരി പത്തില്‍ചിറ വീട്ടില്‍ ശശിധരന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകന്‍ ശ്യാംകുമാര്‍ (സുനീഷ്-41) ആണ് മരിച്ചത്.

video
play-sharp-fill

ബുധനാഴ്ച മൂന്ന് മണിയോടെ വണ്ടാനം പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം. എടത്വയില്‍ നിന്നും ആക്ടീവ സ്‌കൂട്ടറില്‍ ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ശ്യാംകുമാർ. കായംകുളം എന്‍.റ്റി.പി.സിയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ശ്യംകുമാറിന്റെ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് വീണ ശ്യാംകുമാറിന്റെ ദേഹത്തു കുടി ടാങ്കര്‍ കയറിയിറങ്ങി. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ആലപ്പുഴയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേന റോഡിലെ രക്തക്കറ വെള്ളമൊഴിച്ച് കഴുകി മാറ്റി. പുന്നപ്ര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ. പ്രദീത. മക്കള്‍. അശ്വദേവ്, ആദിദേവ്.