
സ്വന്തം ലേഖിക
ആലപ്പുഴ :സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെതിരെ എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം. ആലുവ ചൊവ്വരയില്‍ പാടശേഖരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരസമിതി തടഞ്ഞു.
സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തി. കല്ലിടലിനെതിരെ ആലപ്പുഴ ചെങ്ങന്നൂര്‍ പ്രതിഷേധത്തിനിടെ പൊലീസ് എത്തിയതോടെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
തുടര്‍ന്നാണ് എട്ടുപേരെ അറസ്റ്റ് ചെയ്ത് നീക്കിയത്. നേരത്തെയും ചെങ്ങന്നൂരില്‍ കെ റെയിലിനെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.മുളക്കുഴയിലും നാട്ടുകാര്‍ പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ച എട്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.







