Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കോട്ടയം സ്വദേശി ഉൾപ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍.

സംഭവത്തില്‍ കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ്(24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പ്രണയം നടിച്ച്‌ 24കാരനായ അനീഷ് പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തുള്ള അനീഷിന്റെ വീട്ടില്‍ നിന്നുമാണ് ഇരുവരേയും കണ്ടെത്തിയത്. കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ ഷൈജുവും ആറുവര്‍ഷം മുൻപ് പലതവണ പീഡിപ്പിച്ച വിവരം പുറത്തു പറഞ്ഞത്.

റൂറല്‍ എസ്.പി. ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് ഡിവൈ.എസ്.പി. സുല്‍ഫിക്കര്‍, സി.ഐ. സന്തോഷ് കുമാര്‍, എസ്.ഐ.സുനില്‍ഗോപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.