play-sharp-fill
‘ഉന്നതമായ ആശയങ്ങൾക്കുവേണ്ടി പോരാടാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കഴിയട്ടെ’; എം കെ സ്റ്റാലിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘ഉന്നതമായ ആശയങ്ങൾക്കുവേണ്ടി പോരാടാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കഴിയട്ടെ’; എം കെ സ്റ്റാലിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖിക
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം കെ സ്റ്റാലിനെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പ്രിയപ്പെട്ട സ്റ്റാലിനെ നേരിൽ കണ്ട് ജന്മദിനാശംസകൾ നേർന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നടന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ.സ്റ്റാലിന്‍റെ ആത്മകഥയായ ‘ഉങ്കളിൽ ഒരുവൻ’ ഒന്നാം ഭാഗത്തിന്‍റെ പ്രകാശനച്ചടങ്ങിൽ പിണറായി നേരിട്ടെത്തിയിരുന്നു.

1976 വരെയുള്ള സ്റ്റാലിന്‍റെ വ്യക്തി, രാഷ്ട്രീയ അനുഭവങ്ങളാണ് പുസ്തകത്തിന്‍റെ പ്രമേയം. ജമ്മു കശ്മീ‍ർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരും പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുത്തിരുന്നു.