video
play-sharp-fill

മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയെന്ന കേസ്; യുട്യൂബറും സംഘവും അറസ്റ്റില്‍

മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയെന്ന കേസ്; യുട്യൂബറും സംഘവും അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക
കൊല്ലം: മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയെന്ന് കേസില്‍ യുട്യൂബര്‍ ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റില്‍.

റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, ഹിലാരി എന്നിവരെയാണ് ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

യുട്യൂബ് ചാനലിലൂടെ പശുവിന്റെയും ആടിന്റെയും ഇറച്ചിയെടുത്ത് പാചകരീതി പരിചയപ്പെടുത്തിയിരുന്നു എന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11-ാം മൈല്‍ കമ്ബംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിലാണ് പ്രതികള്‍ പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്തുനിന്ന് അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവ കണ്ടെടുത്തു. പല കക്ഷണങ്ങളാക്കിയ നിലയിലായിരുന്നു തോക്ക്. ഇവരുടെ വീഡിയോ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.