സന്നിധാനത്തെ നാമജപവും അറസ്റ്റും: ജാമ്യത്തിലിറങ്ങിയ അയ്യപ്പഭക്തർക്ക് തിരുനക്കരയിൽ സ്വീകരണം
സ്വന്തം ലേഖകൻ
കോട്ടയം:ശബരിമല സന്നിധാനത്ത് നാമജപം നടത്തിയത് നിരോധനാജ്ഞ ലംഘനത്തിന്റെ പേരിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച 69 അയ്യപ്പഭക്തന്മാർക്ക് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ സ്വീകരണം നൽകി. ഗാന്ധി സ്ക്വയറിൽ അമ്മമാരുടെ നേതൃത്വത്തിൽ ആരതി ഉഴിഞ്ഞു തിരുനക്കര ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ശബരിമല കർമ്മസമിതി സംയോജകൻ ഡി. ശശികുമാർ, ബിജെപി സംസ്ഥാന സമിതി അംഗം ഏറ്റൂമാനൂർ രാധാകൃഷ്ണൻ, മുൻ നഗരസഭാ ചെയർപേഴ്സൺ റീബാ വർക്കി, ശബരി ധർമ്മസഭ സെക്രട്ടറി ശങ്കർ സ്വാമി, എ കെ സി എച്ച് എം എസ് സംസ്ഥാന പ്രസിഡന്റ് പി എസ് പ്രസാദ്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ബാലഗോകുലം ജില്ലാ പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണൻ, സ്വാമിയാർ മഠo പ്രസിഡന്റ് സോമശേഖരൻ, ആർ.സാനു, എം.എസ്.മനു, സിന്ധു മനോജ്, സ്വപ്ന സുരേഷ്,എന്നിവർ ഹാരമണിയിച്ചു സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0