play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിന് സമീപം തീപിടുത്തം;  ഡി ഡി ആർസിക്ക് മുന്നിലുള്ള മാലിന്യനിക്ഷേപത്തിനാണ് തീ പിടിച്ചത്

കോട്ടയം മെഡിക്കൽ കോളേജിന് സമീപം തീപിടുത്തം; ഡി ഡി ആർസിക്ക് മുന്നിലുള്ള മാലിന്യനിക്ഷേപത്തിനാണ് തീ പിടിച്ചത്

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിന് സമീപം തീപിടുത്തം. ഡി ഡി ആർസിക്ക് സമീപമുള്ള മാലിന്യനിക്ഷേപത്തിനാണ് തീ പിടിച്ചത്. സമീപത്തെ പ്രദേശങ്ങളിലെല്ലാം പുക നിറഞ്ഞിരിക്കുകയാണ്.


കോട്ടയം യൂണിറ്റിലെ അ​ഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്തി തീയണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് മാസം മുൻപ് മെഡിക്കൽ കോളേജിന് സമീപം ഇത്തരത്തിൽ അ​ഗ്നിബാധയുണ്ടാവുകയും,അതിന് കാരണമായ മാലിന്യ നിക്ഷേപത്തെക്കുറിച്ചും തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ആർപ്പുക്കര പഞ്ചായത്ത് അധികൃതർ വേണ്ട നടപടികൾ എടുത്തിരുന്നില്ല. ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇത്തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും, അ​ഗ്നിബാധയുണ്ടാകുന്നതും നിത്യ സംഭവമാണ്.

ലാബിലെ പരിശോധനാ മാലിന്യങ്ങൾ ലാബിന് മുന്നിൽ തന്നെ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവായത്തോടെ രോഗികളിൽ നിന്നും പരിസരവാസികളിൽ നിന്നും പരാതി പ്രവാഹമാണ്. പക്ഷെ നാളിതുവരെയായിട്ടും പൊലീസോ അധികൃതരോ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല.

നാളുകളായി ഡിഡിആർസി ലാബിന് മുന്നിൽ തന്നെയാണ് ലാബിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത്. മാലിന്യ കൂമ്പാരത്തിൽ നിന്നും ഉയരുന്ന വിഷപ്പുക ശ്വസിക്കുന്നത് മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാർക്കും, വ്യാപാരികൾക്കും, നാട്ടുകാർക്കും ദുസ്സഹമാക്കുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

പൊതുയിടത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കരുതെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാറില്ല. എല്ലാം ഒരു തരം അഡ്ജസ്റ്റ്മെൻ്റാണ്. ഇതിൽ നിന്നുണ്ടാകുന്ന വിഷപ്പുക ശ്വസിക്കുന്നത് മാരകമായ അസുഖങ്ങൾ ഉണ്ടാക്കുമെന്ന് ലാബ് അധികൃതർക്കും അറിയാം. ഇതിൻ്റെ പുക ശ്വസിച്ച് നിരവധി പേർക്ക് ഇതിനോടകം തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടിട്ടുമുണ്ട്. പക്ഷേ ഇതൊന്നും കാണേണ്ടവർ കാണില്ല.