കെ എസ് യു കുട്ടികളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും എസ് എഫ് ഐ അഴിഞ്ഞാടുകയാണെന്ന് രമേശ് ചെന്നിത്തല

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: കോളേജുകളിൽ സമാധാനപരമായി സംഘടനാ പ്രവർത്തനം നടത്തുന്ന കെ എസ് യു കുട്ടികളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും എസ് എഫ് ഐ അഴിഞ്ഞാടുകയാണെന്ന് രമേശ് ചെന്നിത്തല. ഇതിൻ്റെ അവസാന ഉദാഹരണമാണ് കൊല്ലം ശാസ്താംകോട്ട ഡിബി കോളേജിൽ നടന്നത്.

ക്രിമിനൽ പശ്ചാത്തലമുള്ള ഗുണ്ടകൾ മാരകായുധങ്ങളുമായി വന്ന് കെ എസ് യു കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചാലുംമൂട്ടിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് തങ്ങളുടെ ദുരിതവും കഷ്ടപ്പാടുകളും മക്കളെയറിയിക്കാതെ ആഗ്രഹിക്കുന്ന വിദ്യാഭ്യാസത്തിനായി പറഞ്ഞയക്കുന്നത്. ഉന്നത ബിരുദധാരികളായി വരുന്ന മക്കളെ കാത്തിരിക്കുന്നവർ നിരാശപ്പെടുന്ന വാർത്തകൾക്ക് തിരക്കഥയെഴുതുന്ന പണിയാണ് കോളേജ് ക്യാമ്പസുകളിൽ എസ് എഫ് ഐ, ഡി വൈ എഫ് ഐ സംഘടനകൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.