
സ്വന്തം ലേഖകൻ
കൊച്ചി: കോട്ടയം പാലാ സ്വദേശിയായ പതിനൊന്നുകാരൻ കൊച്ചിയിലെ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. ഹോട്ടലിലെത്തിയത് ബന്ധുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോകാൻ.
പാലാ വയല പോതമ്മാക്കിയിൽ ഷിബു-റീബ ദമ്പതികളുടെ മകൻ റിനോ ജോർജ് (11) വെല്ലിംഗ്ടൺ ഐലൻഡ് കസിനോ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മയുടെ അനുജത്തിയുടെ കുടുംബത്തിനൊപ്പം വിനോദയാത്രയുടെ ഭാഗമായാണ് റിനോ ഹോട്ടലിൽ എത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ കുട്ടിയെ പോർട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാപിതാക്കൾ പാലായിൽ നിന്ന് എത്തിയിട്ടുണ്ടെന്നും ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടു നൽകുമെന്നും ഹാർബർ പൊലീസ് അറിയിച്ചു.