play-sharp-fill
വിദ്യാർഥികൾക്കായി 26 ലക്ഷം രൂപയുടെ പദ്ധതിയൊരുക്കി പള്ളം ബ്ലോക്ക് ; ബ്ലോക്കിന് കീഴിൽ വരുന്ന അയർക്കുന്നം, പനച്ചിക്കാട്, പുതുപ്പള്ളി, കുറിച്ചി, വിജയപുരം എന്നീ പഞ്ചായത്തുകളിൽ വരുന്ന സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്, വിദ്യാർഥിനികളിൽ ആരോഗ്യ സുരക്ഷയും ആർത്തവ ശുചിത്വവും  ഉറപ്പാക്കുന്നതിനുള്ള ഷീ പാഡ് പദ്ധതിയും  ആരംഭിക്കും

സ്വന്തം ലേഖിക

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മേഖലയിൽ വിപുലമായ പദ്ധതികൾക്ക് തുടക്കമിടുന്നു. വിദ്യാർഥികളിൽ മാലിന്യ സംസ്‌ക്കരണ അവബോധം സൃഷ്ടിക്കാൻ രൂപീകരിച്ച കളക്ടേഴ്‌സ് @ സ്‌കൂൾ പദ്ധതിയും വിദ്യാർഥിനികളിൽ ആരോഗ്യ സുരക്ഷയും ആർത്തവ ശുചിത്വവും ഉറപ്പാക്കുന്നതിനുള്ള ഷീ പാഡ് പദ്ധതിയുമാണ് ആരംഭിക്കുക. ബ്ലോക്കിന് കീഴിൽ വരുന്ന അയർക്കുന്നം, പനച്ചിക്കാട്, പുതുപ്പള്ളി, കുറിച്ചി, വിജയപുരം എന്നീ പഞ്ചായത്തുകളിൽ വരുന്ന സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കളക്ടേഴ്‌സ്@ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള ബിന്നുകൾ സ്‌കൂളുകൾക്ക് നൽകും. 27000 രൂപ വിലവരുന്ന കളക്ഷൻ ബിൻ യൂണിറ്റുകൾ 33 എൽ.പി- യു.പി സ്‌കൂളുകൾക്കും ഒമ്പത് ഹൈസ്‌കൂൾ – ഹയർ സെക്കൻഡറി സ്‌കൂളുകൾക്കുമാണ് നൽകുക. നാല് ബിന്നുകളാണ് ഒരു യൂണിറ്റിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർഥിനികളിൽ ആരോഗ്യ സുരക്ഷയും ആർത്തവ ശുചിത്വവും ഉറപ്പാക്കുന്നതിനായി 10 ഹൈസ്‌കൂൾ -ഹയർ സെക്കൻഡറി സ്‌കൂളുകളിലും ആറ് യു.പി സ്‌കൂളുകളിലും സാനിറ്ററി പാഡ് ഇൻസിനേറ്ററുകളും സാനിറ്ററി പാഡുകൾ സൂക്ഷിക്കുന്നതിനുള്ള അലമാരകളും സ്ഥാപിക്കും. 45000 രൂപയാണ് ഒരു യൂണിറ്റിന് ചെലവ് വരുന്നത്. നവകേരള മിഷന്റെ ഭാഗമായി പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ശേഷിക്കുന്ന സ്‌കൂളുകളിൽ അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കും.