play-sharp-fill
സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിൽ സംസ്ഥാന സർക്കാർ വീണ്ടും ഹൈക്കോടതിയിലേക്ക്; ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ തടഞ്ഞ ഫെബ്രുവരി ഏഴിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

സ്വന്തം ലേഖിക

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിൽ സർക്കാർ വീണ്ടും ഹൈക്കോടതിയിൽ .ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ തടഞ്ഞ ഫെബ്രുവരി ഏഴിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കെയായിരുന്നു

സർവ്വേ തടഞ്ഞുകൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. അപ്പീൽ ഡിവിഷൻ ബെഞ്ചിനെ പരിഗണനയിലാണ് എന്ന വാദം കണക്കിലെടുക്കാതെയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവെന്നാണ് സർക്കാർഉയർത്തുന്ന വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ഹർജിക്കാരുടെയും കേന്ദ്ര സർക്കാരിന്റെയും ഭാഗം മാത്രം പരിഗണിച്ചാണ് സർവ്വേ തടഞ്ഞുകൊണ്ടുള്ള രണ്ടാമത്തെ ഉത്തരവെന്നും സർക്കാർ ആരോപിക്കുന്നു. സർക്കാരിന്റെ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും.