play-sharp-fill
ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതോടെ അന്വേഷണം ആരംഭിച്ചു; സഹായിയും മുങ്ങിയെന്ന് അറിഞ്ഞപ്പോള്‍ അങ്കലാപ്പ് കൂടി; ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള  അന്വേഷണം എത്തിയത് ആരാധനാ ലോഡ്ജില്‍; പൊലീസ് കതകു ചവിട്ടി തുറന്നപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന കമിതാക്കളെ; പിഞ്ചു മക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുനിലും ഉറ്റവരും

ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതോടെ അന്വേഷണം ആരംഭിച്ചു; സഹായിയും മുങ്ങിയെന്ന് അറിഞ്ഞപ്പോള്‍ അങ്കലാപ്പ് കൂടി; ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം എത്തിയത് ആരാധനാ ലോഡ്ജില്‍; പൊലീസ് കതകു ചവിട്ടി തുറന്നപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന കമിതാക്കളെ; പിഞ്ചു മക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുനിലും ഉറ്റവരും

സ്വന്തം ലേഖിക

തൃശൂര്‍: ഉച്ച മുതല്‍ ഭാര്യയെ കാണാതായതോടെ തലങ്ങും വിലങ്ങും അന്വേഷണം ആരംഭിച്ചു.


ഒടുവില്‍ കിട്ടിയത് കെ എസ് ആര്‍ ടി സി സ്റ്റാന്റിനടുത്തെ ലോഡ്ജില്‍ ഭാര്യയും തന്റെ സഹായിയും ഉണ്ടെന്ന വിവരമാണ്. പിന്നടറിയുന്നത് ഇരുവരും തൂങ്ങി മരിച്ചെന്ന വാര്‍ത്തയും. പിഞ്ചുമക്കളെ എങ്ങിനെ ആശ്വസിപ്പിക്കും എന്നറിയാതെ വേദനിക്കുകയാണ് സുനിലും ഉറ്റവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞെട്ടല്‍ വിട്ടുമാറാതെ ഒളരിക്കരയെന്ന ഗ്രാമവും. ഇന്നലെ ഉച്ചയോടടുത്താണ് ഒളരിക്കര പുല്‍പ്പറമ്പില്‍ സുനില്‍ ഭാര്യ സംഗീതയെ(26)വീട്ടില്‍ നിന്നും കാണാതാവുന്നത്. സുനില്‍ പരിചയമുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല.

തുടര്‍ന്ന് പരിയക്കാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ അന്വേഷണം പട്ടണത്തിലേക്ക് നീണ്ടു. ഇതിനിടെയാണ് തന്റെ സഹായിയും നാട്ടുകാരനുമായ മണിപ്പറമ്പില്‍ റിജോ ജിമ്മിയെ(26)യും കാണാനില്ലന്ന് സുനിലിന് വിവരം കിട്ടുന്നത്.

ഇതുകൂടി കണക്കിലെടുത്തായിരുന്നു പിന്നീടുള്ള അന്വേഷണം. ഇതിനിടെ കെ എസ് ആര്‍ ടി സി സ്റ്റാന്റിനടുത്ത് ആരാധാനാ ലോഡ്ജിനടുത്ത് റിജോയുടെ ബൈക്ക് കണ്ടതായി വിവരം കിട്ടി. പിന്നെ അടുപ്പക്കാരില്‍ ചിലരെ അവിടേക്ക് വിട്ടു.

ഫോട്ടോ കാണിച്ചപ്പോള്‍ തന്നെ ഇരുവരും മുറിയെടുത്തിട്ടുണ്ടെന്ന് ലോഡ്ജ് നടത്തിപ്പുകാര്‍ വന്നവരെ ധരിപ്പിച്ചു. തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയെടുത്തിരുന്ന ലോഡ്ജില്‍ നിന്നും സംഗീതയുടെ വീട്ടിലേക്ക് ആറ് കിലോമീറ്ററോളം ദുരമെയുള്ളു. ഇന്നലെ ഉച്ചയ്ക്ക് 2.30 നോടടുത്താണ് ഇരുവരും മുറിയെടുത്തത്. രാത്രി തിരുവനന്തപുരത്തേക്ക് യാത്രയുണ്ടെന്നും അതിന്റെ സൗകര്യത്തിനാണ് ലോഡ്ജില്‍ മുറിയെടുക്കുന്നതെന്നുമാണ് ഇരുവരും ജീവനക്കാരെ അറിയിച്ചത്.

തട്ടുകടയും ഇടയ്ക്ക് കിട്ടുന്ന കാറ്ററിങ് ഓര്‍ഡറുകളും കൊണ്ടാണ് സുനിലും കുടംബവും കഴിഞ്ഞിരുന്നത്. കാറ്ററിങ് ജോലികള്‍ക്ക് സഹായിയായി എത്തിയിരുന്ന റിജോയും സംഗീതയും തമ്മില്‍ അടുപ്പം ഉണ്ടാവുകയും ഇത് തുടര്‍ന്നുകൊണ്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ ഇരുവരും ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസ് നിഗമനം. സംഗീത-സുനിൽ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.