‘എത്ര ഇരുട്ടിയാലും സൂര്യന്‍ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും’; മഞ്ജു വാര്യരുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Spread the love

സ്വന്തം ലേഖിക
തിരുവനന്തപുരം: മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യര്‍.

നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോള്‍ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകര്‍ നല്‍കിയത്.

മടങ്ങിവരവില്‍ രൂപത്തിലും ലുക്കിലും മാറിയ മഞ്ജുവിനെയാണ് ആരാധകര്‍ പിന്നെ കണ്ടത്. ഇപ്പോഴിതാ, സ്റ്റൈലിഷ് ലുക്കിലുള്ള പുത്തന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂളിങ് ഗ്ലാസും വെച്ച്‌ വെയില്‍ കായുന്ന മഞ്ജുവാണ് ചിത്രങ്ങളില്‍. ‘എത്ര ഇരുട്ടിയാലും സൂര്യന്‍ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും,’ എന്നാണ് മഞ്ജു ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

മഞ്ജുവിന്റെ പുതിയ ചിത്രമായ ‘ആയിഷ’ യുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് പുതിയ ചിത്രം.